രേണു സുധിയുമായി ബന്ധപ്പെട്ട വീട് വിവാദം സോഷ്യൽ മീഡിയയിൽ കത്തിനിൽക്കുകയാണ്. ബിഷപ്പ് നോബിൾ ഫിലിപ്പ് ഇഷ്ടദാനം നൽകിയ വസ്തു റദ്ദാക്കണമെന്ന് വക്കീൽ നോട്ടിസ് അയച്ചതിന് പിന്നാലെ ഇപ്പോൾ വീട് നിർമിച്ച് നൽകിയ ബിൽഡർ ഫിറോസും രേണുവിനെതിരെ വന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് രേണു സുധി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
‘കെഎച്ച്ഡിഇസി ഫിറോസിക്ക, നിങ്ങളെ ഞാൻ ഫിറോസിക്ക എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. താങ്കളുടെ ഒരു വിഡിയോ കണ്ടു. എന്നെയും എന്നെയും എന്റെ പപ്പയെയും നാറി,ചെറ്റേ എന്നൊക്കെ വിളിക്കാൻ താൻ ആരാ?. തനിക്ക് നാണമുണ്ടോ ഇങ്ങനെ വിളിക്കാൻ. തനിക്ക് എപ്പോഴാണ് ഞാൻ നാറിയും ചെറ്റയുമായത്. ഓർമയുണ്ടോ അറിയില്ല നമ്മൾ തമ്മിൽ ഈ പ്രശ്നം ഉണ്ടാകുന്നതിന് മുമ്പ് വരെ നമ്മൾ തമ്മിൽ നല്ല സൗഹൃദമുണ്ടായിരുന്നു. മെസേജ് അയച്ചിരുന്നു. ഇക്ക മറന്നാലും രേണു സുധി അത് മറക്കത്തില്ല. ഞാനും മെസേജ് അയച്ചിരുന്നു. ഇപ്പോഴല്ലേ ഞാനും എന്റെ തന്തയും നാറിയും ചെറ്റയുമായത്. ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ച് വന്നേക്കരുത്. ഞാൻ അങ്ങനെ തിരിച്ച് വിളിക്കാത്തത് എന്റെ സംസ്കാരം അനുവദിക്കാത്തതുകൊണ്ടാണ്. ഞാൻ ഒന്നും മറന്നിട്ടില്ല, മറക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലതെന്നും’ രേണു വിഡിയോയിൽ പറയുന്നു
രേണുവിന്റെ വിഡിയോ വന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഫിറോസും എത്തി. എനിക്ക് എന്തിന്റെ കേടായിരുന്നു എന്നാണ് ഫിറോസിന്റെ പോസ്റ്റ്. ‘എന്താണ് ശരിക്കും പ്രശ്നം എന്ന്’ കമന്റിട്ടവരോട് ‘ഒരു വീട് കൊടുത്തു കുടുങ്ങി’എന്നും ഫിറോസ് മറുപടി നൽകിയിരുന്നു.
















