രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടിൽ ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി എ മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു.
കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ 18 സി പി ഐ എം പ്രവർത്തകർക്കെതിരെയും ബി ജെ പി പ്രവർത്തകരെ മർദിച്ച സംഭവത്തിൽ 25 പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചതിന് സി പി ഐ എം, ബി ജെ പി പ്രവർത്തകർക്കെതിരെ കേസുണ്ട്. സി പി ഐ എം ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭ ചെയർമാൻ കൂടിയായ സരിൻ ശശി എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
















