സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വികാരമില്ലെന്നും സിപിഐഎം നടത്തിയ ഗൃഹ സമ്പർക്ക പരിപാടിയിൽ അത് വ്യക്തമായെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ജനങ്ങളുമായി അടുക്കണമെന്ന് ഗൃഹസന്ദർശനത്തിൽ വ്യക്തമായി എന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ മുന്നോട്ട് വെച്ച വിമർശനം ഉൾക്കൊള്ളുമെന്നും പേരായ്മകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ നിർദ്ദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു .
















