പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തിൽ വി. കുഞ്ഞികൃഷ്ണന്റെ നിലപാടുകൾ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാപൈസ വഞ്ചിക്കാനോ തട്ടിക്കാനോ ആരെയും അനുവദിക്കില്ലെന്ന് എം.വി. ഗോവിന്ദൻ നിലപാട് വ്യക്തമാക്കി.
ഫണ്ട് വിവാദം ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ചർച്ച ചെയ്യേണ്ട വിഷയമാണ്. സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യേണ്ട വിഷയമല്ല. ഉയർന്നുവന്നത് സംഘടനാ വിരുദ്ധ പ്രശ്നമാണെന്നും കേസ് വേണ്ടവർക്ക് പരാതി നൽകാമെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു.
















