കാനഡയിലെ ബർണബിയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. 28 വയസുള്ള വാൻകൂർ നിവാസിയായ ദിൽരാജ് സിംഗ് ഗിൽ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തിൻ്റെ ഏറ്റുമുട്ടലിനിടെയായിരിക്കാം യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ സംശയം.
ഇന്നലെ വൈകിട്ട് കാനഡ വേയിലെ 3700 ബ്ലോക്കിന് സമീപം വെടിവയ്പ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗില്ലിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് ഇയാളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
സംശയമുള്ളവരെ തിരിച്ചറിയുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ പ്രദേശത്തെ സാക്ഷികളെയും ഡാഷ്‌കാം റെക്കോർഡിംഗും പരിശോധിച്ച് വരികയാണ്.
















