സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 1800 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ റെക്കോഡുകൾ മറികടന്ന് ഒരു പവൻ പൊന്നിന് 1,19,320 രൂപയായി. ഗ്രാമിന് 225 രൂപയാണ് ഇന്ന് വർധിച്ചത്. 14,915 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ പിന്നിടുകയും ചെയ്തു.
കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണവില കേരളത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും കുതിക്കുകയായിരുന്നു.
















