എൻഎസ്എസ് എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് പിന്മാറിയത് സംബന്ധിച്ച് തനിക്ക് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് പിന്മാറിയെന്നത് വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും പൂർണ്ണരൂപം അറിഞ്ഞിട്ട് മറുപടി പറയാമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞു.
ഐക്യം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുംമുമ്പാണ് ഇന്ന് പെരുന്നയിൽ ചേർന്ന എൻഎസ്എസ് ബോർഡ് യോഗത്തിലാണ് ഐക്യത്തിൽ നിന്ന് പിന്മാറാൻ എൻഎസ്എസ് തീരുമാനിച്ചത്
















