ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി രണ്ട് മലയാളി ഉദ്യോഗസ്ഥർ. ഉള്ളിയേരി സ്വദേശിയും ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറുമായ ആർ.എസ്.ഷിബുവിനും കന്യാകുമാരി സ്വദേശിയും സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളുമായ പി.ബിനുവിനുമാണ് പുരസ്‌കാരത്തിന് അർഹരായവർ.
നിലവിൽ ഭീകരവിരുദ്ധ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഷിബു നേരത്തെ വിവിധ സ്ഫോടനക്കേസുകളിൽ പ്രതിയായ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ പിടികൂടിയ ഡൽഹി പൊലീസ് സ്പെഷൽ സെൽ ടീമിലെ അംഗമായിരുന്നു.
നിലവിൽ ഛത്തിസ്ഗഡിൽ സേവനമനുഷ്ഠിക്കുന്ന ബിനു ജമ്മു കശ്മീരിലെ വ്യത്യസ്ത ഓപ്പറേഷനുകളിലെ പങ്കാളിത്തം പരിഗണിച്ചാണ് മെഡൽ
















