എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഐറ്റമാണ് പപ്പടം. ചോറിന്റെ കൂടെ കഴിക്കുന്ന ആ പപ്പടമല്ല, ഇത് നല്ല എരിവുള്ള ക്രഞ്ചി പപ്പടമാണ്. റെസിപ്പി ഇതാ.
ഒരു ലിറ്റർ വെള്ളം തിളപ്പിച്ചതിനു ശേഷം അതിലേക്ക് അരി ഇട്ട് അഞ്ചു മിനുട്ട് വേവിക്കുക. വെള്ളം പൂർണമായും വറ്റിയ ശേഷം അരി ഒരു ടവലിൽ ഇട്ട് ഉണക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് അരി ചേർക്കുകയും ഇളക്കുകയും ചെയ്യുക.
അരിയുടെ ചൂട് പോയശേഷം അരി നന്നായി പൊടിച്ചെടുക്കുക. നല്ല പൊടി രൂപത്തിൽ ആയി വരണം. കാൽ കപ്പ് വെള്ളത്തിൽ കായം നാരങ്ങനീര് ഉപ്പ് എന്നിവ കലക്കി വെക്കുക. ഒരു പാത്രത്തിൽ അരിപ്പൊടി എടുത്തതിനു ശേഷം ഈ കലക്കിവച്ച വെള്ളം അതിലേക്ക് ഒഴിക്കുകയും നന്നായി ഇളക്കി അത് കുഴമ്പ് രൂപത്തിലാക്കുകയും ചെയ്യുക.
കൈകളിൽ എണ്ണ പുരട്ടി ഏകദേശം അരമണിക്കൂറോളം മാവ് നന്നായി കുഴച്ചെടുക്കുക. ശേഷം നേർത്ത ഉരുളകളാക്കി പരത്തിയെടുക്കുക. അതിനു ശഷം പരത്തിവച്ചവയെ വെയിലത്തിട്ട് ഉണക്കിയെടുത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. പിന്നീട് ആവശ്യാനുസരണം എണ്ണയിൽ വറുത്തെടുക്കുക.
















