തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിന് തുല്യമാണെന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധ്യപ്പെടുത്താന്‍ കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു.
















