കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. യുവതിയുടെ സുഹൃത്തു വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിച്ചു മരിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം വൈശാഖ് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
ഈ മാസം 24-നാണ് യുവതിയെ എലത്തൂരിലെ വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ചെറുപ്രായം മുതലേ വൈശാഖ് യുവതിയെ പ്രണയം നടിച്ചു പീഡിപ്പിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ വൈശാഖ് വെളിപ്പെടുത്തി.
അടുത്ത കാലത്തു യുവതി തന്നെ വിവാഹം കഴിക്കണം എന്ന് നിർബന്ധിക്കാൻ തുടങി. എന്നാൽ വൈശാഖ് ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്നും അതിനാൽ ഒന്നിച്ചു മരിക്കാം എന്നും പറഞ്ഞ് യുവതിയെ വർക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തുകയും കൊലപ്പെടുത്തുകയും ആയിരുന്നു.
രണ്ടുപേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.
















