പാലക്കാട് പുതുക്കോട് മണപ്പാടത്ത് ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. ചിറ്റിലഞ്ചേരി കോഴിപ്പാടം സ്വദേശി ഓട്ടോ ഡ്രൈവർ ചന്ദ്രൻ (53) ആണ് മരിച്ചത്. ഓട്ടോയിൽ സഞ്ചരിച്ച ചിറ്റിലഞ്ചേരി പള്ളിക്കാട് കോഴിപ്പാടം സ്വദേശികളായ രാധിക, ആര്യശ്രീ രാജൻ എന്നിവർക്ക് പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് 4 മണിയോടെ മണപ്പാടം വില്ലേജ് ഓഫിസിനു സമീപമാണ് അപകടം നടന്നത്. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതോടെ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.
















