തമിഴ്നാട്ടിൽ തെളിവെടുപ്പിനു കൊണ്ടു പോകവേ പോലീസിനെ ആക്രമിച്ചതിന് ഗുണ്ടയെ വെടിവച്ചുകൊന്ന് പൊലീസ്. മധുര ജില്ലയിലെ കൊട്ടുരാജ (30) എന്ന അഴകുരാജയെയാണ് പോലീസ് കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെ പെരമ്പല്ലൂർ ജില്ലയിലെ മംഗലമേട്ടിൽ വെച്ചാണ് സംഭവം നടക്കുന്നത്. ജനുവരി 24ന് 30ഓളം കേസുകളിൽ പ്രതിയായ കാളിമുത്തുവിനെ പൊലീസ് അകമ്പടിയോടെ ജയിലിലേക്കു കൊണ്ടുപോകവേ അഴകുരാജയും സംഘവും പോലീസിനെ ആക്രമിച്ചു. നാടൻ ബോംബ് എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സംഭവത്തിൽ മൂന്നു പോലീസുകാർക്ക് പരിക്കും ഏറ്റിരുന്നു. ഈ കേസിലാണ് അഴകുരാജയെ പൊലീസ് പിടികൂടിയത്.
ഇതിന്റെ തെളിവെടുപ്പിനായി കൊണ്ടുപോകവെയാണ് ഇയാൾ എസ്ഐ ശങ്കറിനെ ആക്രമിച്ചത്. ഇതേ തുടർന്ന് പോലീസ് രക്ഷപെടാൻ പോയ പ്രതിയെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചേക്കിലും രക്ഷിക്കാനായില്ല.
















