നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളക്കര കാത്തിരുന്ന ആ അച്ഛൻ- മകൻ കോംബോ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിലൂടെ ആണ് ഇരുവരും ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘കൊടുമുടി കയറെടാ’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
കാളിദാസിന്റെ ഡാൻസ് നമ്പരും ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. സനൽ ദേവ് ആണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഷറഫു, ഫെജോ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. ഫെജോ, വിപിൻ കെ. ശശിധരൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ‘കൊടുമുടി കയറെടാ’ എന്ന ഗാനം ആലപിച്ചത്. ഫെബ്രുവരി 6-ന് ചിത്രം തിയറ്ററുകളിലെത്തും.
‘ഒരു വടക്കൻ സെൽഫി’ക്കു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആശകൾ ആയിരം’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്തണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ആശ ശരത്ത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവർക്കൊപ്പം മറ്റു യുവപ്രതിഭകളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസേഴ്സ്. ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ണറായ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്. ഓവർസീസ് വിതരണം ഫാർസ് ഫിലിംസാണ് നിർവഹിക്കുന്നത്.
ഡിഒപി: സ്വരൂപ് ഫിലിപ്പ്, പ്രൊജക്ട് ഡിസൈനർ: ബാദുഷാ എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്‌കോർ: സനൽ ദേവ്, എഡിറ്റർ: ഷഫീഖ് പി.വി, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കൊറിയോഗ്രാഫി: സ്പ്രിങ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: ഫസൽ എ. ബക്കർ, ട്രയ്‌ലർ കട്ട്‌സ്: ലിന്റോ കുര്യൻ, ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, വിഎഫ്എക്‌സ്: കോക്കനട്ട് ബഞ്ച്, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ലെബിസൺ ഗോപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പിആർഒ: പ്രതീഷ് ശേഖർ.
















