ഗവർണറുടെ നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ നിലപാട് കടുപ്പിച്ചു സ്പീക്കർ. ഗവർണറുടെ കത്തിനു മറുപടി നൽകില്ലെന്നു സ്പീക്കർ എ എൻ ഷംസീർ. ഗവർണറുടെ കത്ത് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണ്. നേരിട്ട് കത്ത് നൽകിയാൽ മറുപടി കൊടുക്കുമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇപ്പോൾ അയച്ച കത്തിന് മറുപടി കൊടുക്കില്ലെന്നും സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പോരിനുറച്ചാണ് ഗവർണര്‍.
തൻറെ പ്രസംഗത്തിന്‍റെയും അതിനുശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി. ലോക്ഭവനാണ് കത്ത് നൽകിയത്. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്. ഗവർണ്ണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചിരുന്നു.
Story Highlights : Governor’s policy speech controversy
















