സാമ്പാറിലും പായസത്തിലുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് തുവരപ്പരിപ്പ്. എന്നാൽ ഈ പരിപ്പ് കൊണ്ട് ബ്രെഡ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?
ചേരുവകൾ
300 ഗ്രാം തുവരപ്പരിപ്പ്
ടീസ്പൂൺ ബേക്കിങ് പൗഡർ അല്ലെങ്കില്‍ വിനാഗിരിയോ നാരങ്ങാനീരോ ഉപയോഗിച്ച് വീര്യം കുറച്ച 1 ടീസ്പൂൺ ബേക്കിങ് സോഡ
ടേബിള്‍ സ്പൂണ്‍ എണ്ണ
തയാറാക്കുന്ന വിധം
തുവരപ്പരിപ്പ് നന്നായി കഴുകി, വെള്ളത്തിലിട്ട് കുതിരാന്‍ വയ്ക്കുക. ഇത് നന്നായി കുതിര്‍ന്ന ശേഷം അരിച്ചെടുക്കുക. ചേരുവകള്‍ എല്ലാം കൂടി ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. അല്‍പ്പം വെള്ളം ചേര്‍ക്കാം. ഇത് എണ്ണയോ വെണ്ണയോ പുരട്ടിയ ഒരു ബേക്കിംഗ് ട്രേയിലേക്ക് മാറ്റുക. മുകളില്‍ അല്‍പ്പം വെളുത്ത എള്ള് വിതറുക. ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ 35 മിനിറ്റ് വേവിക്കുക.
















