മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മരണത്തിന് കാരണമായ വിമാനം മുൻപും അപകടത്തിൽപ്പെട്ടിരുന്നതായി റിപ്പോർട്ട്. 2023 സെപ്റ്റംബറിൽ മുംബൈ വിമാനത്താവളത്തിൽ, ശക്തമായ മഴയിൽ ഇറങ്ങാൻ ശ്രമിക്കവേ ഇതേ വിമാനം റൺവെയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടിരുന്നു.
ഇന്ന് രാവിലെ എട്ട് മണിക്ക് മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനം ബാരാമതി വിമാനത്താവളത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്ന് വീഴുകയും കത്തി അമരുകയും ചെയ്യുകയായിരുന്നു.
കാലാവസ്ഥ മോശമായതിനെ തുടർന്ന് പൈലറ്റിന് കാഴ്ച്ച നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് വി.എസ്.ആർ ഏവിയേഷന്‍റെ ക്യാപ്റ്റൻ വി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
















