കേളകത്തു മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസ് (38) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് കേളകം പൊയ്യമല കടായം കവലയിൽ വെച്ച് അപകടം സംഭവിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് മുറിച്ച് നീക്കുന്നതിനിടെ റബർ സമീപത്തെ തെങ്ങിൽ തട്ടി പൗലോസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ പൗലോസിനെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
















