പാലക്കാട് തിരക്കേറിയ ഐഎംഎ ജംഗ്ഷനിലെ നടുറോഡിൽ നിന്ന് നിസ്കരിച്ചു സ്ത്രീ. സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സൗത്ത് പൊലീസ് സ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തു.
ഇവരുടെ കുടുംബത്തിലെ സ്വത്തു തർക്കം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് നടുറോഡിൽ നിസ്കരിച്ചതെന്നാണ് സ്ത്രീയുടെ വിശദീകരണം. സംഭവത്തിൽ ഗതാഗതം തടസ്സപെടുത്തിയതാരോപ്പിച്ചു പോലീസ് കേസേടുത്തു.
















