രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിയമസഭയിലെത്തി. മന്ത്രിക്കൊപ്പം ഭാര്യയും മക്കളും ഉണ്ടായിരുന്നു. ബജറ്റ് അവതരണം ഉടൻ ആരംഭിക്കും.
ക്ഷേമ പെൻഷൻ വർധിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടക്കം ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം സ്വപ്‌ന ബജറ്റല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള പ്രായോഗിക ബജറ്റാണ് അവതരിപ്പിക്കുകയെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രയോഗിക ബജറ്റായിരിക്കുമെന്നും ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
















