കറികളിൽ പ്രധാനിയാണ് സാമ്പാർ. സാമ്പാർ പൊടി ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം, ഇത് ഒരു മാസം വരെ കേടാകില്ല. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഉണക്കമല്ലി – ¼ കപ്പ്
പരിപ്പ് – 1/2 കപ്പ്
വറ്റൽ മുളക് – 12 എണ്ണം
ഉഴുന്നു പരിപ്പ് – 1/2 കപ്പ്
ജീരകം – 2 ടീസ്പൂൺ
കായപ്പൊടി – 2 ടീസ്പൂൺ
ഉലുവ – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
നല്ലെണ്ണ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് മല്ലി, പരിപ്പ്, വറ്റൽ മുളക്, ഉഴുന്നു പരിപ്പ്, നല്ലെണ്ണ, ജീരകം , കായപ്പൊടി, ഉലുവ ,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറുക്കുക. തണുത്ത ശേഷം മിക്സിയില്‍ ഇട്ട് പൊടിച്ച് കുപ്പിയിൽ അടച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടു കൂടാതിരിക്കും.
















