ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റോയ് സി ജെ ജീവനൊടുക്കി. ഇ.ഡി.റെയ്ഡിനിടെ ആയിരുന്നു ജീവനൊടുക്കിയത്.
അശോക് നഗറിലെ ഓഫിസിൽവച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കമ്പനിയുടെ ഓഫിസ്. അശോക് നഗർ പൊലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസുകളിൽ ഇ.ഡി.റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സ്വദേശിയാണ്.
















