തലസ്ഥാനത്ത് നടന്നുവരുന്ന ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ഇന്ന് അവസാനിക്കും. 125 രാജ്യങ്ങളിൽ നിന്നുള്ള 182 പ്രതിനിധികളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും അഞ്ചാം പതിപ്പിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം നടന്ന ഏഴ് മേഖല യോഗങ്ങളുടെയും എട്ട് വിഷയാധിഷ്ഠിത ചർച്ചകളുടെയും റിപ്പോർട്ടിംഗ് അവതരണം രാവിലെ നടക്കും. ഉച്ചയ്ക്കുശേഷമായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി പ്രസംഗം.
വൈകുന്നേരം മൂന്നിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ ഈ വർഷത്തെ ലോക കേരളസഭ അവസാനിക്കും. നിയമസഭയിലെ ശങ്കരൻ നാരായണൻ തമ്പി ഹാളിൽ ആയിരിക്കും സമാപന പരിപാടികൾ.
















