കുട്ടികളും യുവാക്കളും ചിരിയോടെ ഏറ്റെടുത്ത പ്രകമ്പനം എന്ന സിനിമ കൂടുതല്‍ പ്രദര്‍ശന ശാലകളിലേക്കു കടക്കുന്നു. ജനുവരി മുപ്പതിന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം പ്രദര്‍ശന ശാലകളില്‍ നിറഞ്ഞ സദസ്സോടെ പ്രേക്കര്‍ ഏറ്റെടുത്തിരിക്കുന്നതിനാല്‍ കൂടുതല്‍ സെന്റെറു കളിലേക്കു കൂടി പ്രദര്‍ശിപ്പിക്കുകയാണ്. കാമ്പസ് ഹോസ്റ്റല്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍, ഭൗതികരാഷ്ടീയത്തെ ആക്ഷേപപകരമായി അവതരിപ്പിക്കുന്ന ഹ്യൂമര്‍,
ഫാന്റസി ചിത്രമാണിത്. വിജേഷ് പാണത്തൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നവരസ ഫിലിംസ് & ബാക്ക് സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നു.
ശ്രീജിത്ത് കെ.എസ്. കാര്‍ത്തികേയന്‍, എസ്. സുധീഷ് എന്‍. എന്നിവരാണു നിര്‍മ്മാതാക്കള്‍. യുവതാരങ്ങളായ ഗണപതി. സാഗര്‍ സൂര്യ സോഷ്യല്‍ മീഡിയാ താരം അമീന്‍ ശീതള്‍ ജോസഫ്എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീസ് നെടുമങ്ങാട്, കലാഭവന്‍ സന്തോഷ്,,മല്ലികാ സുകുമാരന്‍, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായര്‍, ഷിന്‍ഷാന്‍ , ഷൈലജ അനു, സുബിന്‍ ടര്‍സന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ശ്രീഹരി വടക്കന്റേതാണു തിരക്കഥ. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
















