കോൺഗ്രസിന്റെ വിജയം തന്നെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് ശശി തരൂർ. അതിന് തന്നെയാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളു, അത് പല തവണ പറഞ്ഞതാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
നാളെ കേന്ദ്ര ബജറ്റിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് കേരളത്തിന് ലഭിക്കുക എന്ന് നോക്കണം. എയിംസ് പണ്ടേ തന്ന വാഗ്ദാനം ആണ്. അത് പൂർത്തിയാക്കണം എന്നാണ് ആവശ്യം. എയിംസ് വരണം, അതിൽ ഒരു സംശയവും വേണ്ട. തീരദേശത്തെ സംരക്ഷിക്കാൻ പദ്ധതി വേണം. അത് പ്രധാനപെട്ട വിഷയമാണ്. സംസ്ഥാന സർക്കാർ പണം ഇല്ലെന്ന് പറയുന്നു. ഈ സ്ഥിതിയിൽ എങ്ങനെയാണു നമ്മൾ ജീവിക്കുക. പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞതിന്റെ തെളിവ് ബജറ്റിൽ കാണണമല്ലോ. തെരഞ്ഞെടുപ്പ് സമയത്തെ ബജറ്റ് ആയതുകൊണ്ട് കുറച്ചു പ്രതീക്ഷ ഉണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
















