രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മൂന്നാം മോദി സർക്കാറിന്റെ സമ്പൂർണ്ണ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. തുടര്‍ച്ചയായി ഒമ്പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ എന്തു പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണു രാജ്യം ഉറ്റുനോക്കുന്നത്. വിവിധ മേഖലകളിൽ ഈ സംസ്ഥാനങ്ങൾക്കു പ്രത്യേക പരിഗണന ലഭിക്കാനിടയുണ്ട്.
സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട നികുതി വിഹിതവും ഗ്രാന്റുകളും സംബന്ധിച്ച 16-ാം ധനകാര്യ കമ്മിഷന്റെ നിർണായക ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ബജറ്റ് രേഖകൾ തയാറാക്കിയത്. ഏപ്രിൽ ഒന്നു മുതൽ അടുത്ത 5 വർഷത്തേക്കുള്ള സാമ്പത്തിക വിഹിതം നിശ്ചയിക്കുന്നതിൽ ഈ ബജറ്റ് നിർണായകമാകും.
ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി ഇന്നു വൈകിട്ട് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 30 വിദ്യാർഥികളുമായി ധനമന്ത്രി നേരിട്ടു സംവദിക്കും. ഈ വിദ്യാർഥികൾ പാർലമെന്റിലെ സന്ദർശക ഗാലറിയിലിരുന്ന് ബജറ്റ് പ്രസംഗം കേൾക്കും.
















