ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ആൻജിയോഗ്രാം ചെയ്യും. നേരത്തെ ജയിലിൽ വച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ആൻജിയോഗ്രാമിന് ഡേറ്റ് നൽകിയത്. മെഡിക്കൽ കോളേജിലെ ജയിൽ സെല്ലിലാണ് അഡ്മിറ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെയാണ് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു കേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. നേരത്തെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തിയിരുന്നു.
Story Highlights : Thantri Kandararu Rajeevaru admitted to Medical College Hospital
















