കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനം ആവർത്തിച്ച് പി വി അൻവർ. മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസെന്നും അത് തന്നെയാണ് മരുമോനിസമെന്നും അൻവർ പറഞ്ഞു.
വ്യക്തിപരമായി അദ്ദേഹത്തോട് ഒരു വിദ്വേഷവുമില്ല. പക്ഷെ അദ്ദേഹത്തിന്റെ നടപടികൾ ശരിയല്ല എന്നതാണ് തന്റെ നിലപാട്, അതിൽ ഉറച്ചുനിൽക്കുമെന്നും പി വി അൻവർ പറഞ്ഞു. ബേപ്പൂരിലെ ചാലിയം ഹാർബർ സന്ദർശിക്കുകയായിരുന്നു പി വി അൻവർ.
ഒരു സർക്കാരിനെയും സംവിധാനത്തെയും പാർട്ടിയെയും കുടുംബാധിപത്യത്തിലൂടെ ചവിട്ടിപിടിച്ചിരിക്കയാണ്. എന്തിനാണ് വികസന ജാഥ നടത്തുന്നത്. വികസനം ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ടാൽ പിന്നെ ജാഥയുടെ ആവശ്യമില്ല, അത് മറ്റൊരു തട്ടിപ്പാണെന്നും പി വി അൻവർ പറഞ്ഞു.
















