അരികൊണ്ട് നല്ല തകര്‍പ്പന്‍ ചായ. തേയില ഒട്ടുമുപയോഗിക്കാതെയുള്ള ചായ എന്ന പ്രത്യേകതയും ഇതിനുണ്ട്. വറുത്തെടുത്ത അരി കൊണ്ടാണ് ഈ ചായ ഉണ്ടാക്കുന്നത്. ചുവന്ന അരി അല്ലെങ്കില്‍ കറുത്ത അരി എന്നിവയാണ് ചായയ്ക്കായി ഉപയോഗിക്കുന്നത്.
അരി ചെറുതീയില്‍ നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് വെള്ളത്തിലിട്ട് അഞ്ച് മിനിട്ടോളം തിളപ്പിക്കുക. ചൂടോട് കൂടി തന്നെ കുടിക്കുന്നതാണ് നല്ലത്. ജപ്പാന്‍. കൊറിയ എന്നിവിടങ്ങില്‍ ഈ ചായയില്‍ ഗ്രീന്‍ ടീ ഇട്ടാണ് കുടിക്കുക.
















