സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് അന്തരിച്ച വ്യവസായി സി.ജെ റോയ് എന്ന് സംവിധായകൻ ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വലതുവശത്തെ കള്ളന്റെ പ്രസ്സ് മീറ്റിനിടെയായിരുന്നു ജീത്തുവിന്റെ പ്രതികരണം.
തനിക്കൊപ്പം സിനിമ ചെയ്യാൻ സി.ജെ റോയിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ജീത്തു ജോസഫ് തുറന്നുപറഞ്ഞു. തന്നോട് റോയ് അക്കാര്യം സംസാരിച്ചിരുന്നെന്നും, എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോയ് എന്നും, അദ്ദേഹത്തിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്നും ജീത്തു ജോസഫ് പറയുന്നു.
അതേസമയം അതേസമയം, ഡോ. സി.ജെ.റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്.
















