തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗിസംഗമവും രോഗികൾക്ക് ഫുഡ് കിറ്റ് വിതരണവും നടത്തി. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ പ്രോഗ്രാം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി. ആർ. രജിത ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഡി. സജീവ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർമാരായ നിധീഷ് ബാബു, ഉദയമ്മ ഷാജി, ബിജു കേളമംഗലം, ഉഷ മുകുന്ദൻ, പി ബിജു ,ബീന ഉണ്ണി, വിമൽ രവീന്ദ്രൻ,അംബിക ശശിധരൻ, ബി.ഡി. ഒ. ജീമോൾ ജി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. റുബി. ആർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് അർപ്പണ ബോധത്തോടെ നേതൃത്വം കൊടുക്കുന്ന പാലിയേറ്റീവ് ടീമിനെ ചടങ്ങിൽ ആദരിച്ചു.
STORY HIGHLIGHT :Palliative patient meeting and food kit distribution to patients
















