കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറ്റത്തൂർ മോഡലിൽ കേരളം ഭരിക്കും എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞിട്ടും അതിന് മറുത്ത് ഒരു അക്ഷരം പോലും സണ്ണി ജോസഫ് പറഞ്ഞില്ലെന്നും ഇതിന്റെ അർത്ഥം ബിജെപി- കോൺഗ്രസ് ബന്ധം ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
‘ക’ ഫെസ്റ്റിലലിലെ സംവാദത്തിനിടെയുണ്ടായ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്റെ പ്രതികരണം. മറ്റത്തൂർ പഞ്ചായത്തിൽ വെറും നാല് സീറ്റേ ബിജെപിക്കുള്ളു, എന്നിട്ടും അവിടെ ഞങ്ങൾ ഭരിക്കുന്നില്ലെ. 35 സീറ്റ് കിട്ടിയാൽ കേരളവും ഞങ്ങൾ ഭരിക്കും അതിലൊരു സംശയവും ഇല്ലായെന്നായിരുന്നു എം വി ഗോവിന്ദനും സണ്ണി ജോസഫും പങ്കെടുത്ത സംവാദ പരിപാടിയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞത്.
















