കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്കായി മെട്രോമാൻ ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് ആരംഭിച്ചത് ജനങ്ങളെ പറ്റിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേന്ദ്ര റെയിൽവേ മന്ത്രി പോലും ഇക്കാര്യത്തിൽ പ്രതികരിക്കാത്ത സാഹചര്യത്തിൽ, ഈ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരിലെ സി.വി. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന് ശക്തമായ മറുപടിയാണ് ഗോവിന്ദൻ നൽകിയത്.
കുഞ്ഞികൃഷ്ണൻ പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തിന് മുമ്പ് കണക്ക് അവതരിപ്പിക്കാൻ പാർട്ടിയ്ക്ക് ഉദ്ദേശ്യമില്ല. പാർട്ടി പുറത്താക്കിയ ഒരാളെ മഹത്വവൽക്കരിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















