ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതിയിലൂടെ ജനുവരി മാസവും മുടക്കം വരാതെ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് സാധാരണക്കാരിലേക്ക് എത്തിച്ച് മണപ്പുറം സെൻറ് തെരേസാസ് സ്കൂളിലെ കുട്ടികളും പദ്ധതി പ്രവർത്തകരും. വിശപ്പിന്റെ വിലയറിയുന്ന പുതിയ വെളിച്ചമാണ് ഈ കുട്ടികൾ സമുഹത്തിന് പകരുന്നത്.
വർഷങ്ങളായി കുട്ടിക്കൾ നാട്ടിലെ സാധാരണക്കാരായ അലംബഹീനർക്ക് അത്താണിയാവുകയാണ്. ഭക്ഷ്യവസ്തുക്കൾ നൽകിയ പ്രിയപ്പെട്ട കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുകയാണ് സ്കൂളിലെ പദ്ധതിയുടെ കോഡിനേറ്റർ ഫാ.ആന്റോ മംഗലശ്ശേരി സി.എം ഐ.
STORY HIGHLIGHT : A group of students as hands of mercy
















