അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാൽപ്പായസത്തിന് വില കൂട്ടി. പാൽപ്പായസത്തിന് ലിറ്ററിന് 80 രൂപ വർദ്ധിപ്പിച്ചു. ഇതോടെ പഴയ നിരക്കായ 160 രൂപയിൽ നിന്നും പുതുക്കിയ വില 240 രൂപയായി ഉയർന്നു. 2011-ന് ശേഷം ഇതാദ്യമായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പായസത്തിന് വില വർദ്ധിപ്പിക്കുന്നത്.
പാലും പഞ്ചസാരയും ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ കൂടിയ സാഹചര്യത്തിലാണ് ബോർഡിന്റെ ഈ തീരുമാനം. നിലവിൽ പ്രതിദിനം 250 ലിറ്റർ പാൽപ്പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്.
സന്ദർശക തിരക്കുള്ള പ്രത്യേക ദിവസങ്ങളിൽ ഇത് 350 ലിറ്റർ വരെയായി ഉയർത്താനും ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുണ്ട്.
പായസത്തിന്റെ ഗുണനിലവാരവും രുചിയും മാറ്റമില്ലാതെ നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ സാമ്പത്തിക ക്രമീകരണമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
















