കണ്ണൂരിൽ വളപട്ടണം പഞ്ചായത്ത് ഓഫിസ് ജീവനക്കാർ ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചു മുഴുവൻ ജീവനക്കാരും കാഷ്വൽ അവധിയെടുത്ത് ഓഫിസ് പൂട്ടിയിട്ടു സൂചനാ പണിമുടക്ക് നടത്തി.
യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിന്റെ 1.53 കോടി രൂപ വളപട്ടണം സഹകരണ ബാങ്കിൽനിന്നു പിൻവലിക്കാനാകാത്തതാണ് ഓൺഫണ്ടിൽനിന്നുള്ള ശമ്പളവിതരണത്തിനു തടസ്സമായത്.
സംസ്ഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്തായ വളപട്ടണത്തിനു ഫണ്ട് നീക്കിയിരിപ്പും ഇല്ല. പ്രതിവർഷം 54 ലക്ഷം രൂപ മാത്രമാണു നികുതി വരുമാനം. നവംബറിൽ രണ്ടു ഗഡുക്കളായാണു ശമ്പളം നൽകിയത്.
ഡിസംബർ, ജനുവരി മാസങ്ങളിൽ ശബളം നൽകിയതും ഇല്ല. ഇതിൽ പ്രതിഷേധിച്ചാണ് ഓഫീസിൽ പ്രവർത്തനം തടസപ്പെടുത്തി എല്ലാവരും ലീവ് എടുത്തത്
















