ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ഹർജിയിൽ ഇന്ന് തന്നെ കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞേക്കും. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയാണ് വിധി പറയാനായി മാറ്റിയത്.
പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക ശിൽപ്പ കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ഉണ്ണികൃഷ്ണൻ പോറ്റിക്ക് ലഭിച്ചിരുന്നു.
അതിനാൽ കട്ടിളപാളി കേസിലും കൂടി ജാമ്യം ലഭിച്ചാൽ പോറ്റി ജയിൽ മോചിതനാകും. ഉച്ചയ്ക്ക് ശേഷം വിധി ഉണ്ടായേക്കുമെന്നാണ് സൂചന.
















