തൃശൂർ ചാവക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും 140000 രൂപ പിഴയും വിധിച്ചു ചാവക്കാട് അതിവേഗ പ്രത്യേക കോടതി. വാടാനപ്പള്ളി നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ അമര്‍ തേജസിനെയാണ് (26) കോടതി ശിക്ഷിച്ചത്.
140000 രൂപ പിഴ തുക അടക്കാതെ പക്ഷ പ്രതി 14 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവായി.
2021 ആഗസ്റ്റ് മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവെച്ചും വീട്ടിൽ അതിക്രമിച്ചു കയറിയും പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
















