മലപ്പുറം തിരുനാവായ ആറുവരിപ്പാതയിൽ ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞു കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്. വിദ്യാർഥികളായ ദിൽന ഫാത്തിമ (21) ഹുദ ഫാത്തിമ (21) നിഷ (21) റസൽ ( 21 ) അഫ്‌സൽ (21)എന്നിവരെ പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചത്. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളേജിലെ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രൊജക്ട് വർക്കിന് പോകുമ്പോഴാണ് വാഹനം ഡിവൈഡറിൽ തട്ടി അപകടം സംഭവിക്കുന്നത്.
















