നെയ്യാർ ഡാം റിസർവോയറിന് സമീപം ആനയെ കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു പാപ്പാന് ദാരുണാന്ത്യം. ആനയുടെ ഒന്നാം പാപ്പാൻ ആയിരുന്ന ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്.
സാധാരണ പോലെ ആനയെ ശുചിയാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കെ, പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ആന വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
















