പാലക്കാട് എലപ്പുള്ളി പോക്കാന്തോട് സ്കൂൾ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോക്കാന്തോട് സ്വദേശി ശിവപ്രസാദ്-സജിത ദമ്പതികളുടെ മകനായ വിശ്വജിത്ത് (13) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. രാവിലെ കുളിക്കാനായി ബാത്റൂമിൽ കയറിയ വിശ്വജിത്ത് ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെത്തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് മാതാപിതാക്കൾ ബാത്റൂമിന്റെ വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് തോർത്തിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു
















