ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിജിതയെ പോലീസ് കസ്റ്റഡിയിൽ വിടാൻ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു
ദീപക്കിനെതിരെ ആരോപണം ഉന്നയിച്ച് ഷിജിത വീഡിയോ ചിത്രീകരിച്ചത് ഒരു സ്വകാര്യ ബസ്സിൽ വെച്ചായിരുന്നു. ഈ ബസ്സിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനാണ് പോലീസ് പ്രധാനമായും ലക്ഷ്യമിടുന്നത്
അതേസമയം, കോടതിയിൽ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച ഷിജിത, താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി.
















