സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയ താരമാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. തിയറ്ററുകൾക്ക് മുൻപിൽ നിന്ന് സിനിമാ റിവ്യു പറഞ്ഞ് വൈറൽ ആയ താരത്തിന് ഇന്ന് ഫാൻസും ഉണ്ട്. ഇപ്പോഴിതാ ആറാട്ടണ്ണൻ തന്റെ ബാങ്ക് ബാലൻസ് വെളിപ്പെടുത്തുന്ന വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

സന്തോഷ് വർക്കിയുടെ ബാങ്ക് ബാലൻസ് ഏകദേശം അഞ്ചര ലക്ഷം രൂപയാണ് സന്തോഷ് വർക്കിയുടെ നിലവിലെ അക്കൗണ്ട് ബാലൻസ് തുക. തിയറ്ററിൽ സിനിമ കാണാനെത്തിയ ആറാട്ടണ്ണൻ യൂട്യൂബ് വ്ലോഗേഴ്സിനു മുന്നിലാണ് തന്റെ ബാലൻസ് വെളിപ്പെടുത്തിയത്.
5,61,821 രൂപയാണ് അക്കൗണ്ടിലുള്ളത്. ഇതു തന്നെ സംബന്ധിച്ചടത്തോളം വളരെ ചെറിയ തുകയാണെന്നും തന്റെ ബാങ്ക് ബാലൻസ് അല്ലെന്നും ആറാട്ടണ്ണൻ പറയുന്നു. വെറുതെ ചെലവഴിക്കുന്നതിനു മാത്രമാണ് ഈ തുകയെന്നുമാണ് ആറാട്ടണ്ണൻ വ്യക്തമാക്കുന്നത്.
‘ആറാട്ട്’ എന്ന ഒറ്റ ചിത്രം കൊണ്ട് കേരളമാകെ പ്രശസ്തനായ വ്യക്തിയാണ് ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. ചിത്രം കണ്ട് തിയേറ്ററില്‍ നിന്നും ഇറങ്ങി വന്ന് ചിത്രത്തിന് സന്തോഷ് പറഞ്ഞ റിവ്യു വിഡിയോ വൈറലായിരുന്നു. ആറാട്ടണ്ണന്‍ ട്രെന്‍ഡ് പിടിച്ച് പിന്നീട് പല വെറൈറ്റി റിവ്യൂവേഴ്സ് കൊച്ചിയിലെ വനിത വിനീതാ തിയറ്ററില്‍ റീലിസ് ദിവസങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
മമ്മൂട്ടിയുടെ ‘ബസൂക്ക’ എന്ന സിനിമയിലൂടെ സന്തോഷ് വർക്കി അഭിനയ രംഗത്തുമെത്തി. ഇതിനിടെ ചില വിവാദങ്ങളിലും ഇയാൾ ഉൾപ്പെട്ടിരുന്നു. സിനിമാ നടിമാർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായിരുന്നു.
















