Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ദിയ കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്; കലാപരമായ കഴിവുകളില്ലാത്ത ദിയ വിവാദങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നതെന്ന് ആക്ഷേപം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2026, 12:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണ വീഡിയോയെ പിന്തുണച്ചതിന്റെ പേരിൽ സൈബർ ലോകത്ത് കനത്ത പ്രതിഷേധം നേരിടുന്ന ദിയ കൃഷ്ണയ്‌ക്കെതിരെ സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ് രംഗത്ത്. കലാപരമായ കഴിവുകൾ ഒന്നുമില്ലാത്ത ദിയ വിവാദങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നതെന്ന് അഷ്റഫ് പറഞ്ഞു.

പല വിവാദങ്ങളും ദിയ ഉണ്ടാക്കാറുണ്ടെന്നും ഇതൊക്കെ ചിലപ്പോൾ വൈറൽ ആകാനുള്ള കണ്ടെന്റ് ആയി അവർ കാണുന്നുണ്ടാകാമെന്നും അദ്ദേഹം കുറ്റപ്പെടുത്തു. ഇവരുടെ ഇത്തരം കണ്ടെന്റുകൾ തലമുറകളെ എത്രമാത്രം സ്വാധീനിക്കുമെന്ന് ഇവരെപ്പോലുള്ളവർ മനസ്സിലാക്കേണ്ടതല്ലേ എന്നും ആലപ്പി അഷ്റഫ് ചോദിക്കുന്നു.

ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍

‘വില്ലാളി എയ്യുന്ന അമ്പ് ഒരാളെ കൊല്ലുകയോ കൊല്ലാതിരിക്കുകയോ ചെയ്യാം, എന്നാൽ ജ്ഞാനികൾ മെനഞ്ഞെടുക്കുന്ന തന്ത്രങ്ങൾക്ക് ഗർഭസ്ഥ ശിശുക്കളെ പോലും കൊല്ലാൻ കഴിയും. ആർക്കും മോഷ്ടിക്കാൻ കഴിയാത്ത ചിലതൊക്കെ ഉണ്ട് നമ്മുടെ ജീവിതത്തിൽ, അത് നമ്മുടെ ബുദ്ധിയും ജീവിതഗുണവും സ്വഭാവവും ഒക്കെയാണ്. ദിയ കൃഷ്ണകുമാറും അഹാന കൃഷ്ണകുമാറും അവരുടെ കുടുംബവും പലപ്പോഴും വിവാദങ്ങളിൽ ചെന്നുപെടാറുണ്ട്. അത്തരം ചില സംഭവങ്ങളും ദിയ ഇപ്പോൾ പിടിച്ച പുലിവാലും ആകട്ടെ ഈ എപ്പിസോഡ്. സോഷ്യൽ മീഡിയകൾ പ്രചാരത്തിൽ എത്തുന്ന ആരംഭദിശയിൽ നിലപാടുകൾ കൊണ്ടും അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും പ്രതികരണങ്ങൾ കൊണ്ടും മറ്റുള്ളവരുടെ സ്നേഹവും ഇഷ്ടവും ഒക്കെ പിടിച്ചുപറ്റിയ ആളാണ് നടിയും ഇൻഫ്ലുവൻസറും ഒക്കെയായ അഹാന കൃഷ്ണകുമാർ. നടനും എൻഎഫ്ഡിസി ചെയർമാനുമായ കൃഷ്ണകുമാറിന്റെ നാലു പെൺമക്കളിൽ മൂത്തകുട്ടിയാണ് അഹാന. അഹാനയെ കുറിച്ച് പറയുകയാണെങ്കിൽ, തനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങൾ തുറന്നു പറയുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യും. അഹാനയുടെ അഭിപ്രായങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് ചിലരെങ്കിലും അവരെ സൈബർ ബുള്ളിയിങ്ങിന് പാത്രമാക്കാറുണ്ട്. എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെ അവരുടെ അഭിപ്രായത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ നിൽക്കുന്നതായി നാം കണ്ടിട്ടുള്ളതാണ്. മറ്റുള്ളവരുടെ ഇങ്കിതത്തിന് വശപ്പെട്ട് ഒരിക്കലും അവരുടെ അഭിപ്രായത്തെ ന്യായീകരിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അഹാന ശ്രമിച്ചിട്ടില്ല. “ഞാൻ പറയുന്നത് എന്റെ അറിവിലും ബോധ്യത്തിലും ഉള്ള ശരികളാണ്, അത് മറ്റുള്ളവർക്ക് ബോധ്യപ്പെടാത്തത് എന്റെ കുറ്റമല്ല അത് അവരുടെ കുറ്റമാണ്” എന്നാണ് അഹാന പറയുന്നത്.

എന്നാൽ മറ്റുള്ളവർക്ക് തീരെ ബോധ്യപ്പെടാൻ ബുദ്ധിമുട്ടുള്ള ഒരേ ഒരു കാര്യമേ അഹാനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളൂ, അത് ഒരിക്കലും ന്യായീകരിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നുമില്ല. അത് തന്റെ കുടുംബത്തെ അമ്മുമ്മയുമായി ഉണ്ടായ വഴക്കും മടിയും പ്രശ്നങ്ങളുമാണ്. അതൊക്കെ ഒതുക്കേണ്ടിടത്ത് ഒതുക്കി നിർത്താതെ പൊതുമധ്യത്തിൽ വന്ന് വിളമ്പിയത് തെറ്റല്ലേ? മുതിർന്നവരെ ബഹുമാനിക്കുക എന്നത് നമ്മുടെ ഭാരത സംസ്കാരത്തിന്റെ ഭാഗമല്ലേ? പിതാവായ കൃഷ്ണകുമാർ പറയുന്നുണ്ടല്ലോ, പശുവിനെ പോലും അമ്മയായി കരുതണമെന്നും സമയം കിട്ടുമ്പോഴൊക്കെ ചെന്ന് ആ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കണമെന്നും.

എന്നാൽ ഇവിടെ അഹാന അമ്മയുടെ മാതാവിനോട് കാണിച്ച പ്രവർത്തികൾ ന്യായീകരിക്കാവുന്നതാണോ? അത് അഹാനയുടെ ബോധ്യത്തിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ ശരിയാണെന്ന് തോന്നുന്നുണ്ടോ? മറ്റുള്ളവർക്ക് അത് ബോധ്യപ്പെടാത്തത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ?  കൃഷ്ണകുമാറിന്റെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബവും നിങ്ങളൊക്കെ ഇൻഫ്ലുവൻസർമാരും ആകുമ്പോൾ സമൂഹത്തിൽ നിങ്ങളെ ഇഷ്ടപ്പെടുന്നവരും സ്നേഹിക്കുന്നവരും നിങ്ങളെ അനുകരിക്കുന്നവരും ഒരുപാട് പേരുണ്ടാകും.

നിങ്ങളെ നിലനിർത്തി ഇന്നത്തെ ഈ സ്റ്റാറ്റസിൽ എത്തിച്ചത് ഇവിടുത്തെ ഈ സമൂഹമാണ്. തീർച്ചയായും നിങ്ങൾക്ക് അവരോടും ഒരു കടപ്പാടും പ്രതിബദ്ധതയും ഉണ്ടായിരിക്കേണ്ടതല്ലേ? കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയെ കുറിച്ച് പറയുകയാണെങ്കിൽ, അഹാനയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടും സ്വഭാവശൈലികളുമാണ് വച്ചുപുലർത്തുന്നത്. ഒരു വിവാദ നായികയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാനാണ് അവർ ആഗ്രഹിക്കുന്നത്, അതിനായി അവർ വിവാദങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കാറുണ്ട് എന്ന് വേണം കരുതാൻ. കൃഷ്ണകുമാറിന്റെ മകളും അഹാനയുടെ അനുജത്തിയും എന്ന ലേബലിലാണ് ദിയ കൃഷ്ണയെ ആദ്യകാലങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്.

ReadAlso:

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

‘ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യം? എനിക്ക് ആരോടും ശത്രുതയില്ല’: ഞെട്ടൽമാറാതെ ടൈഗർ ഷ്‌റോഫ്

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

കലാപരമായ കഴിവുകൾ ഒന്നുമില്ല, ഒരു കലാകാരിയും അല്ലവർ. കുടുംബപരമായും വ്യക്തിപരമായും ഉള്ള കാര്യങ്ങൾ (സ്വന്തം പ്രസവരംഗം ഉൾപ്പെടെ) സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഒരു ഇൻഫ്ലുവൻസർ ആയിട്ടാണ് അവർ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.  അറിവില്ലായ്മ കൊണ്ടും വിവരക്കേടുകൾ കൊണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രശ്നക്കാരിയായിട്ടാണ് ഇവരെ പലരും ചിത്രീകരിച്ചിട്ടുള്ളത്. അതിനെ പലപ്പോഴും ശരിവയ്ക്കുന്നതാണ് ഇവരുടെ ചില പ്രസ്താവനകളും പ്രവർത്തികളും. ദിയയുടെ സ്വഭാവരീതികൾ കാണുമ്പോൾ കൃഷ്ണകുമാർ പറഞ്ഞ ഒരു കാര്യം ഓർമ വരികയാണ്; ചെറുപ്പത്തിൽ എന്നെ പലരും വിളിച്ചിരുന്നത് ‘പ്രശ്നകുമാർ’ എന്നായിരുന്നു എന്ന് കൃഷ്ണകുമാർ തന്നെ പറഞ്ഞിട്ടുണ്ട്.

ഭർത്താവായ അശ്വിന്റെ അമ്മയെ പ്രണയകാലത്ത് ഏറെ സ്നേഹത്തോടെ അമ്മേ എന്ന് വിളിച്ചിരുന്ന ദിയ, വിവാഹശേഷം നിലപാട് മാറ്റി അശ്വിന്റെ അമ്മയെ ‘ആന്റി’ എന്ന് സംബോധന ചെയ്തു തുടങ്ങി. അതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. അപ്പോഴേക്കും ദിയയുടെ പ്രതികരണം എത്തി: ‘സിന്ധു കൃഷ്ണയാണ് എന്റെ അമ്മ, അല്ലാതെ വഴിയിൽ കാണുന്നവരെ ഒന്നും അമ്മ എന്ന് വിളിക്കാൻ എനിക്കാവില്ല. എന്റെ മകൻ ഓമി വിവാഹം കഴിച്ചാൽ അവൻ ഭാര്യയുടെ അമ്മയെ അമ്മ എന്ന് വിളിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല. സ്വന്തമായി അച്ഛനും അമ്മയും ഇല്ലാത്തവർ മറ്റുള്ളവരെ പോയി അച്ഛാ അമ്മേ എന്നൊക്കെ വിളിക്കട്ടെ.’ ഈ വാചകങ്ങൾ അനാഥരായവരെ ആക്ഷേപിച്ചതായി ചിത്രീകരിക്കപ്പെട്ടു.

അതുപോലെതന്നെ കുഞ്ഞുങ്ങൾക്ക് വാക്സിൻ എടുക്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച ദിയക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. ദിയ പറഞ്ഞത് വാക്സിൻ എടുത്ത കുഞ്ഞുങ്ങൾക്ക് ക്രോണിക്ക് ആയ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ ഏറെയാണെന്നാണ്. ഇത് പറഞ്ഞപ്പോൾ സ്വന്തം കുട്ടിക്ക് വാക്സിൻ എടുത്ത വിഡിയോ പങ്കുവച്ചുകൊണ്ട് അവർക്കെതിരെ വിമർശനങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രംഗത്തെത്തി. ഇതുപോലെ പലപല വിവാദങ്ങളും ദിയ ഉണ്ടാക്കാറുണ്ട്, ഇതൊക്കെ ചിലപ്പോൾ വൈറൽ ആകാനുള്ള കണ്ടെന്റ് ആയി അവർ കാണുന്നുണ്ടാകാം. ഇവരുടെ ഇത്തരം കണ്ടെന്റുകൾ തലമുറകളെ എത്രമാത്രം സ്വാധീനിക്കുമെന്ന് ഇവരെപ്പോലുള്ളവർ മനസ്സിലാക്കേണ്ടതല്ലേ? നിങ്ങളെയൊക്കെ പിന്തുടർന്ന് അനുകരിക്കുന്ന കൊച്ചുകുട്ടികൾ അടക്കമുള്ള വലിയൊരു സമൂഹം ഇവിടെയുണ്ട്.

അവർക്കൊക്കെ എന്ത് സംസ്കാരവും സന്ദേശവുമാണ് ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ നിങ്ങൾ നൽകുന്നത്? ഇന്ന് സോഷ്യൽ മീഡിയയിൽ പുതിയൊരു വിവാദത്തിന് തിരികൊളുത്തികൊണ്ട് എയറിൽ നിൽക്കുകയാണ് ദിയ. അമൃത് സിങ് എന്ന വിദ്വേഷ പ്രചാരകന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വന്ന ഒരു വിഡിയോക്കടിയിൽ ദിയ ഒരു കമന്റ് ഇട്ടു: “സാഡ് റിയാലിറ്റി”, അതായത് സങ്കടകരമായ യാഥാർഥ്യം എന്നായിരുന്നു അത്. കൊച്ചി കാണാൻ എത്തിയ വിദ്വേഷ പ്രചാരകനായ ഒരു യൂട്യൂബർ ഫോർട്ട് കൊച്ചിയിലുള്ള കാശി ആർട്ട് കഫെയിൽ ഭക്ഷണം കഴിക്കാനായി കയറി. അവിടുത്തെ ആർട്ട് ഗാലറിയിലെ ഇൻസ്റ്റലേഷനിൽ ഗാന്ധിജിയുടെയും ജിന്നായുടെയും ചിത്രങ്ങൾ ഇടകലർത്തി പ്രദർശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചു.

ഭക്ഷണം കഴിക്കുവാനായി മെനു കാർഡിലേക്ക് അയാൾ നോക്കിയപ്പോൾ ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ, ബീഫ് ചില്ലി തുടങ്ങിയ വിവിധ ഇനത്തിലുള്ള വിഭവങ്ങൾ കാണുവാനിടയായി. വെളിയിലേക്ക് നോക്കിയപ്പോൾ പർദധാരികളായ സ്ത്രീകളെയും തൊപ്പി വച്ച പുരുഷന്മാരെയും കാണുവാനിടയായി. ഉടൻ തന്നെ അതെല്ലാം കണ്ടെന്റ് ആക്കി വർഗീയത കൂടി കൊത്തിരുകി ഒരു വിഡിയോ വച്ചങ്ങ് കാച്ചി.  ഫോർട്ട് കൊച്ചി നിറയെ പ്രത്യേക സമുദായം ആണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്നുമുള്ള വിഷം ചീറ്റുന്ന വർഗീയത നിറഞ്ഞ വിഡിയോ ആയിരുന്നു അത്. ഇതൊക്കെ ശ്രവിച്ച നമ്മുടെ വിവാദനായിക ദിയാ കൃഷ്ണ ലൈക്കും കമന്റും കൊടുത്ത് അതിന് പ്രോത്സാഹനവും നൽകി.

നമ്മൾ സമാധാനത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും ഏകോദര സഹോദരങ്ങളെ പോലെയും ജീവിക്കുന്ന സുന്ദരമായ ഈ കൊച്ചു കേരളത്തിൽ വന്ന് വിദ്വേഷം പടർത്തുന്ന വിഡിയോ പ്രചരിപ്പിച്ചപ്പോൾ, അതിനടിയിൽ ഇൻഫ്ലുവൻസറായ ദിയാ കൃഷ്ണ വന്ന് അയാളുടെ പ്രസ്താവനകളെ ശരിവയ്ക്കുന്ന രീതിയിൽ കമന്റ് ഇട്ടത് അവരുടെ ഉള്ളിലെ മതവിദ്വേഷത്തെ തുറന്നുകാട്ടുന്നതായി ചിത്രീകരിക്കപ്പെട്ടു.  ആദ്യമൊക്കെ അതിനെ ന്യായീകരിച്ചു പറഞ്ഞ ദിയ, പിന്നീട് അവർക്കെതിരെ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും കടുത്തപ്പോൾ കിടന്ന് മെഴുകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അവർ ഇപ്പോൾ പറയുന്നു, ആ വിഡിയോയുടെ ആദ്യ കുറച്ചു ഭാഗങ്ങൾ മാത്രമേ താൻ കണ്ടുള്ളൂ; ഗാന്ധിജി ഓക്കേ, നെഹ്റു സാറും കുഴപ്പമില്ല, പക്ഷേ ജിന്നയുടെ മുഖം കണ്ടപ്പോൾ എന്റെ മൂട് പോയി എന്ന്. അമൃത് സിങ് പറയുന്നത് ഫോർട്ട് കൊച്ചിയിൽ 95 ശതമാനവും പ്രത്യേക മതം ആണെന്നും ബാക്കിയുള്ളവർ അവിടെ പേടിച്ചു കഴിയുകയാണെന്നുമാണ്.

എന്നാൽ സത്യമതല്ല, ഫോർട്ട് കൊച്ചി ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു മേഖലയാണ്. അതുപോലെതന്നെ കാശി ആർട്ട് കഫെയുടെ നിലവിലെ ഉടമസ്ഥൻ ഹെക്കർ വിൻഡോ എന്ന ക്രിസ്ത്യാനിയാണെന്നാണ് പറയപ്പെടുന്നത്. ഫോർട്ട് കൊച്ചി പൊലീസ് അമൃത് സിങ്ങിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. സ്വന്തം ജനങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം ദിയയ്ക്ക് നേരെ ഉയർന്നുവന്നു. വിമർശനങ്ങളും കമന്റുകളും കൊണ്ട് തന്റെ ഇൻസ്റ്റാഗ്രാം പേജ് പൊങ്കാല കൊണ്ട് നിറഞ്ഞപ്പോൾ സന്തോഷം സഹിക്കവയ്യാതെ ഇൻസ്റ്റാഗ്രാം പേജ് പൂട്ടിക്കെട്ടിക്കൊണ്ട് ദിയ രക്ഷപ്പെട്ടു.

ദിയ പണ്ടൊക്കെ ചെയ്യുന്നതും പറയുന്നതും ഒക്കെ പ്രായത്തിന്റെ എടുത്തുചാട്ടവും പക്വതയില്ലായ്മയായും കണ്ട് പൊതുസമൂഹം അതെല്ലാം തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ നിങ്ങൾ മുതിർന്ന പക്വമതിയായ ഒരു സ്ത്രീയും അമ്മയും ഭാര്യയും കുടുംബിനിയും ഒക്കെയാണ്. അറിവില്ലായ്മ അലങ്കാരമായും അഹങ്കാരമായും കരുതാതെ കാര്യങ്ങളോടുള്ള സമീപനത്തിൽ മൂത്ത സഹോദരിയായ അഹാനയെ മാതൃകയാക്കുന്നത് ചില കാര്യങ്ങളിൽ എന്തുകൊണ്ടും നന്നായിരിക്കും. നിങ്ങളെപ്പോലുള്ളവർ ഭാരത സംസ്കാരം മുറുകെപ്പിടിച്ച് കേരളത്തെ ജീവവായുവായി കാണാൻ ശ്രമിക്കേണ്ടവരാണ്. അത്തരം നല്ല വാക്കുകളും പ്രവർത്തികളും നിങ്ങളിൽ നിന്ന് ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു

Tags: diya krishnaagainstDirector Alleppey Ashraflevels sharp criticism

Latest News

പി.എസ്.സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

നെടുമ്പാശേരി വാഹനാപകടം; പ്രതി സുഹൈൽ ഉൾപ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ പോക്‌സോ കേസ്

കോഴിക്കോട്ട് കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിൽ

പാരാ ഗെയിംസ് സ്വർണമെഡൽ ജേതാവ് നീരജ് യാദവ് ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.