രാവിലെയുള്ള ഭക്ഷണങ്ങള്‍ സ്കിപ്പ് ചെയ്യുന്നത് ഒരു പതിവ് കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ പോഷകസമൃദ്ധവും ആരോഗ്യകരവുമായ മുട്ട ബുർജിയും ബ്രെഡ് ടോസ്റ്റും
ഉണ്ടാക്കിയാലോ?
പനീർ നന്നായി പൊടിച്ചതിനുശേഷം അതിനോടൊപ്പം ഉള്ളിയും തക്കാളിയും ചേർത്ത് ഒരു പാനിലേക്ക് ഇടുക. അതിലേക്ക് കുറച്ച് സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കുക.
പിന്നീട് അതിലേക്ക് നിങ്ങള്‍ക്ക് എത്ര മുട്ടയാണോ ആവശ്യമായിട്ടുള്ളത് അത് പൊട്ടിച്ചൊഴിക്കുക.
ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ബ്രെഡിൻ്റെ രണ്ട് വശവും നന്നായി ചൂടാക്കിയ ശേഷം ബ്രെഡിനൊപ്പം എഗ്ഗ് ബുർജി കഴിക്കാവുന്നതാണ്.
















