കല്‍പ്പറ്റ: അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഎസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട്, അവാര്‍ഡ് സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന കുടുംബത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
എംവി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ:
ഞങ്ങള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് ഏതെങ്കിലും അവാര്‍ഡോ, സമ്മാനമോ വാങ്ങാനല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഈ അവാര്‍ഡ് സ്വീകരിക്കാനാവില്ല എന്ന് ആദ്യം തന്നെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു. എന്നാല്‍ വിഎസിന്റെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്. വിഎസിന് മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം നല്‍കുന്നത്. അതുകൊണ്ടു തന്നെ വി എസിനോട് ചോദിക്കാന്‍ സാധിക്കില്ല. കുടുംബത്തോടൊട്ടു ചോദിച്ചിട്ടുമില്ല.
















