കോഴിക്കോട് മുക്കത്തിനു സമീപം കറുത്തപറമ്പിൽ ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പത്ത് കെ.പി. സച്ചിൻ (28) ആണ് മരിച്ചത്.
എടവണ്ണ– കൊയിലാണ്ടി സംസ്ഥാനപാതയിൽ ഇന്ന് പുലർച്ചെ 5.15ന് ആണ് അപകടം സംഭവിച്ചത്. സച്ചിൻ സഞ്ചരിച്ച ബൈക്കും പാൽ കൊണ്ടുപോകുകയായിരുന്നു മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടം സംഭവിച്ചു ഗുരുതരമായി പരുക്കേറ്റ സച്ചിനെ ഉടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















