ഉത്തർപ്രദേശിൽ റീൽ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവതി മരിച്ചു. ഉത്തർപ്രദേശിൽ ബാന്ദ ജില്ല സ്വദേശി മോഹിനി (27) ആണ് മരിച്ചത്.
മോഹിനി ഇൻസ്റ്റാഗ്രാമിൽ ഇടാൻ ആയി ഒരു വീഡിയോ ചിത്രീകരിക്കുകയായിരുന്നു. തൂങ്ങിക്കിടക്കുന്ന ഒരു രംഗമാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. അതിനായി കഴുത്തിൽ ഒരു കെട്ട് ഉണ്ടാക്കി സ്റ്റൂളിൽ കയറി നിന്നു തന്റെ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിൽ കാൽ വഴുതി ബാലൻസ് നഷ്ടമായി കഴുത്തിലെ കയർ മുറുകുകയായിരുന്നു.
മോഹിനിയുടെ നാല് വയസ്സുകാരിയായ മകൾ മുറിയിൽ എത്തിയപ്പോഴാണ് മോഹിനി തുങ്ങി നിൽക്കുന്നത് കാണുകയും കുട്ടി നിലവിളിക്കുകയും ചെയ്തത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നത്.
പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
















