ഭാവന നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘അനോമി’. റിയാസ് മാരത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളുടെ പ്രിയ നടൻ റഹ്മാനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഇപ്പോഴിതാ ‘അനോമി’യെ കുറിച്ച് അഭിഭാഷക ടി.ബി. മിനി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ടി.ബി. മിനിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
ഭാവനയുടെ സിനിമ കാണണം എന്നു കരുതിയാണ് റിലീസ് തിയ്യതി തന്നെ സിനിമ അനോമി പോയി കണ്ടത്. പക്ഷെ സംവിധായകന് തിരക്കഥാകൃത്തിന് ബിഗ് സല്യൂട്ട്. സയൻസ് കുറേ നാളായി പറയുന്ന ഒരു വിഷയമാണ് മരണശേഷം തലച്ചോറിന്റെ ഒരു പ്രവർത്തനം. രണ്ടാം പകുതി ഞാൻ ശ്വാസമടക്കി പിടിച്ചു തന്നെയാണ് കണ്ടത്. ക്ലൈമാക്‌സ് ശരിക്കും വ്യത്യസ്തമായിരുന്നു. റഹ്‌മാനും ഭാവനയും മറ്റ് അഭിനേതാക്കളും പോലീസുകാരായി അഭിനയിച്ച ചെറിയ റോളിലുള്ളവരും നല്ല അഭിനയം. പുതിയ സംവിധായകനായിട്ടും നന്നായി ചെയ്തു. ഭാവനയുടെ ഈ തിരിച്ചുവരവിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല.
















