പുത്തൻ ഫാഷൻ പരീക്ഷണങ്ങളും ലുക്കുകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന താരമാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ താരം സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കേരളസാരിയിൽ അതീവസുന്ദരിയായ താരത്തെ ചിത്രങ്ങളിൽ കാണാം.

ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രോജക്ട് മലബാറിക്കസിന്റെ ഏലലംകിളി എന്ന പുതിയ ഗാനത്തിൽ മഞ്ജു വാര്യരും ഭാഗമായിരുന്നു. പാട്ടിന്റെ വീഡിയോയുടെ അവസാന ഭാഗത്താണ് സർപ്രൈസായി മഞ്ജു എത്തിയത്. നേരിയ ചുവപ്പ് കര കൂടിച്ചേർന്ന സാരിയിൽ അതീവ സുന്ദരിയായാണ് മഞ്ജു വാര്യർ പാട്ടിലെത്തിയിരുന്നത്.

ആ ലുക്കിലുള്ള ചിത്രങ്ങളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കേരളീയതനിമയും അഭൗമമായ സൗന്ദര്യവും കലർന്ന് അതിമനോഹരയായിക്കുന്നു എന്നാണ് നിരവധി പേർ കമന്റുകളിൽ പറയുന്നത്. ഏറ്റവും ലളിതമായി എന്നാൽ അതീവ ഗാംഭീര്യം തോന്നുന്ന രീതിയിലാണ് നടിയുടെ പുതിയ ലുക്ക് എന്നും കമന്റുകളുണ്ട്.

അതേസമയം, ഏലലംകിളി എന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. തമിഴും മലയാളവും കലർന്നാണ് പാട്ടിലെ വരികൾ വന്നിരിക്കുന്നത്. സിത്താരയും പ്രോജക്ട് മലബാറിക്കസിലെ മറ്റ് അംഗങ്ങളും എത്തുന്നുണ്ട്.
















